പി. പി. ചെറിയാന്‍
ഡെട്രോയിറ്റ് / ബാംഗ്ലൂര്‍: ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈന്‍ (IPL) സജീവ പ്രവര്‍ത്തകനും എല്ലാവര്‍ക്കും പ്രിയങ്കരനുമായ ബാംഗ്ലൂര്‍ നിവാസി മോഹന്‍ ജോസഫ് കുര്യന്‍ (72) അന്തരിച്ചു. ഡിസംബര്‍ 27 ശനിയാഴ്ച ബാംഗ്ലൂരില്‍ വെച്ചായിരുന്നു അന്ത്യം.
വര്‍ഷങ്ങളായി അമേരിക്ക ആസ്ഥാനമായുള്ള ഐ.പി.എല്‍ പ്രാര്‍ത്ഥനാ ശുശ്രൂഷകളില്‍ മോഹനും പത്‌നി ലീലയും സജീവ സാന്നിധ്യമായിരുന്നു. എല്ലാ ചൊവ്വാഴ്ചയും അതിരാവിലെ തന്നെ പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നിരുന്ന അദ്ദേഹത്തിന്റെ അചഞ്ചലമായ വിശ്വാസവും ശാന്തമായ ഭക്തിയും പ്രാര്‍ത്ഥനാ ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് എന്നും വലിയ പ്രോത്സാഹനമായിരുന്നു. ഐ.പി.എല്‍ കുടുംബത്തിന് വേണ്ടി അദ്ദേഹം നല്‍കിയ പ്രാര്‍ത്ഥനകളും പിന്തുണയും നന്ദിയോടെ സ്മരിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
മിഷിഗണിലെ ഡെട്രോയിറ്റിലുള്ള റവ. ഡോ. ഇട്ടി മാത്യൂസിന്റെ പത്‌നി മേരിക്കുട്ടി മോഹന്‍ ജോസഫ് കുര്യന്റെ സഹോദരിയാണ്. ഇവര്‍ സംസ്‌കാര ശുശ്രൂഷകളില്‍ പങ്കെടുക്കുന്നതിനായി ബാംഗ്ലൂരിലേക്ക് തിരിച്ചു. സംസ്‌കാര ശുശ്രൂഷകള്‍ ഡിസംബര്‍ 30 ചൊവ്വാഴ്ച ബാംഗ്ലൂരില്‍ വെച്ച് നടക്കും.
പത്‌നി: ലീല. മക്കള്‍: ബീന, ബിനോയ്. ചെറുമക്കള്‍: ജോയല്‍, എയ്ഞ്ചല്‍.
മോഹന്‍ ജോസഫ് കുര്യന്റെ വിയോഗത്തില്‍ കുടുംബാംഗങ്ങളോടൊപ്പം ദുഃഖത്തില്‍ പങ്കുചേരുന്നതായും പരേതന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നതായും ഐ.പി.എല്‍ കോര്‍ഡിനേറ്റര്‍മാരായ സി. വി. സാമുവേല്‍, ടി. എ. മാത്യു എന്നിവര്‍ അറിയിച്ചു.