പി പി ചെറിയാന്‍
ന്യൂയോര്‍ക്ക്: പ്രശസ്ത നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് ആദരവര്‍പ്പിച്ചുകൊണ്ട് കലാവേദി യുഎസ്എ അനുസ്മരണ യോഗം സംഘടിപ്പിക്കുന്നു. 'ശ്രീനിവാസന്‍ - എ വോയ്‌സ് ദാറ്റ് എന്‍ഡ്യുയേഴ്‌സ്' (A Voice That Endures) എന്ന വിഷയത്തിലാണ് ഓണ്‍ലൈന്‍ സംഗമം നടക്കുന്നത്.
പ്രമുഖ ചലച്ചിത്ര സംവിധായകന്‍ രാജീവ് അഞ്ചല്‍, പ്രശസ്ത എഴുത്തുകാരന്‍ ഇ. സന്തോഷ്‌കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്ത് സംസാരിക്കും.
തീയതിയും സമയവും: ന്യൂയോര്‍ക്കില്‍ ഡിസംബര്‍ 29, തിങ്കളാഴ്ച രാത്രി 8:30-ന്. കേരളത്തില്‍ ഡിസംബര്‍ 30, ചൊവ്വാഴ്ച രാവിലെ 7:00-ന്.
സൂം മീറ്റിംഗ് വിവരങ്ങള്‍:
Meeting ID: 897 9921 3487
Passcode: 815427
കലാവേദിയുടെ പ്രണാമം അര്‍പ്പിച്ചുകൊണ്ട് നടത്തുന്ന ഈ അനുസ്മരണ യോഗത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.