അമേരിക്കയില്‍ 'മെഡികെയര്‍ ഫോര്‍ ഓള്‍': മികച്ച നയവും രാഷ്ട്രീയവുമെന്ന് പ്രമീള ജയപാല്‍

By: 600002 On: Dec 29, 2025, 4:30 PM

 

 

 

പി പി ചെറിയാന്‍ 

 

 


പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി സി: അമേരിക്കയില്‍ എല്ലാവര്‍ക്കും സൗജന്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന 'മെഡികെയര്‍ ഫോര്‍ ഓള്‍' (Medicare for All) പദ്ധതി രാഷ്ട്രീയമായും നയപരമായും വലിയ നേട്ടമുണ്ടാക്കുമെന്ന് ഇന്ത്യന്‍ വംശജയായ കോണ്‍ഗ്രസ് അംഗം പ്രമീള ജയപാല്‍. ഇതുമായി ബന്ധപ്പെട്ട പുതിയ സര്‍വേ റിപ്പോര്‍ട്ടുകള്‍ അടുത്ത മാസം അവര്‍ ഡെമോക്രാറ്റിക് പ്രതിനിധികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കും.

പുതിയ സര്‍വേ പ്രകാരം ഡെമോക്രാറ്റുകള്‍ക്കിടയില്‍ മാത്രമല്ല, സ്വതന്ത്ര വോട്ടര്‍മാര്‍ക്കിടയിലും 20 ശതമാനം റിപ്പബ്ലിക്കന്‍ വോട്ടര്‍മാര്‍ക്കിടയിലും ഈ പദ്ധതിക്ക് പിന്തുണയുണ്ട്.

ആരോഗ്യ മേഖലയിലെ വര്‍ധിച്ചുവരുന്ന ചിലവുകളില്‍ ഭൂരിഭാഗം അമേരിക്കക്കാരും അസംതൃപ്തരാണെന്നും സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്നും സര്‍വേ വ്യക്തമാക്കുന്നു.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഈ വിഷയം ചര്‍ച്ചയാക്കുന്നത് പാര്‍ട്ടിയുടെ വിജയസാധ്യത വര്‍ധിപ്പിക്കുമെന്ന് പ്രമീള ജയപാല്‍ വാദിക്കുന്നു.

മുന്‍പ് ജോ ബൈഡന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചിലവ് ചൂണ്ടിക്കാട്ടി ഈ പദ്ധതിയെ എതിര്‍ത്തിരുന്നു. അതിനാല്‍ ഇത് പാര്‍ട്ടിയിലെ മിതവാദികളും പുരോഗമനവാദികളും തമ്മിലുള്ള തര്‍ക്കത്തിന് വീണ്ടും വഴിവെച്ചേക്കാം.