പി പി ചെറിയാന്‍
ഡാളസ്: സെഹിയോന്‍ മാര്‍ത്തോമ്മാ ഇടവക സന്ദര്‍ശനത്തിനായി എത്തിയ മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. അബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പയ്ക്ക് ഡാളസ് ഫോര്‍ട്ട് വര്‍ത്ത് (ഉഎണ) വിമാനത്താവളത്തില്‍ ആവേശോജ്ജ്വലമായ സ്വീകരണം നല്‍കി. വിമാനത്താവളത്തില്‍ എത്തിയ തിരുമേനിയെ ഇടവക വികാരി റവ. റോബിന്‍ വര്‍ഗീസ്, മലയാളം ലേ ലീഡര്‍ ഫിലിപ്പ് മാത്യു, വൈസ് പ്രസിഡന്റ് ജേക്കബ് ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
ഡിസംബര്‍ 28 ഞായറാഴ്ച രാവിലെ 9 മണിക്ക് സെഹിയോന്‍ മാര്‍ത്തോമ്മാ പള്ളിയില്‍ അഭിവന്ദ്യ തിരുമേനിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും വചനശുശ്രൂഷയും നടന്നു.
തിങ്കളാഴ്ച വരെ തിരുമേനി ഡാളസില്‍ തുടരും. വിവിധ ഇടവകാംഗങ്ങളുമായും സഭാ സമിതികളുമായും അദ്ദേഹം ആശയവിനിമയം നടത്തും.
ഇടവകയുടെ ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുന്ന തിരുമേനിയുടെ സന്ദര്‍ശനത്തില്‍ വലിയ സന്തോഷത്തിലാണ് വിശ്വാസികള്‍.