ബംഗ്ലാദേശില്‍ വീണ്ടും ആള്‍ക്കൂട്ടക്കൊലപാതകം

By: 600002 On: Dec 27, 2025, 6:51 PM

 


മോഷണക്കുറ്റം ആരോപിച്ച് ബംഗ്ലാദേശില്‍ ഒരു യുവാവിനെക്കൂടി ആള്‍ക്കൂട്ടം കൊലപ്പെടുത്തി. പാങ്ഷയിലെ രാജ്ബരിയില്‍ ബുധനാഴ്ച രാത്രി നടന്ന ആക്രമണത്തില്‍ അമ്രിത് മൊണ്ടല്‍(സമ്രാട്-29) ആണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. 

ബംഗ്ലാദേശിലെ മൈമെന്‍സിങില്‍ മതനിന്ദ ആരോപിച്ച് നടന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ ദീപു ചന്ദ്രദാസ് കൊല്ലപ്പെട്ട് ഒരാഴ്ച പിന്നിടുമ്പോഴാണ് അടുത്ത സംഭവം. കൊലപാതകത്തെ അപലപിച്ച ഇടക്കാല സര്‍ക്കാരിന്റെ തലവന്‍ മുഹമ്മദ് യൂനുസ് സംഭവത്തില്‍ വര്‍ഗീയത ഇല്ലെന്ന് പറഞ്ഞു. 

അമ്രിതിന്റെ നേതൃത്വത്തില്‍ ക്രിമിനല്‍ സംഘം രൂപീകരിച്ച് മോഷണം നടത്തുന്നു എന്നാണ് നാട്ടുകാരുടെ ആരോപണം. അയല്‍പക്കത്ത് നിന്ന് പണം മോഷ്ടിച്ചെന്ന് ആരോപിച്ച് ഇവര്‍ അമ്രിതിനെ മര്‍ദ്ദിച്ചു. പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല.