എച്ച്1ബി വിസ അഭിമുഖങ്ങള്‍ റദ്ദാക്കിയ നടപടി; അമേരിക്കയെ ആശങ്കയറിച്ച് ഇന്ത്യ 

By: 600002 On: Dec 27, 2025, 3:32 PM



എച്ച്1ബി വിസ അഭിമുഖങ്ങള്‍ റദ്ദാക്കിയ നടപടിയില്‍ അമേരിക്കയെ ആശങ്കയറിച്ച് ഇന്ത്യ. ഡിസംബര്‍ 15 മുതല്‍ ഷെഡ്യൂള്‍ ചെയ്തിരുന്ന ആയിരക്കണക്കിന് അഭിമുഖങ്ങളാണ് അമേരിക്കന്‍ സര്‍ക്കാര്‍ റദ്ദാക്കിയത്. 2026 മെയ് വരെ അഭിമുഖം മാറ്റിവച്ചിട്ടുണ്ടെന്നും പുന:ക്രമീകരിച്ച അഭിമുഖവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ നേരിടുന്ന ഇന്ത്യക്കാരില്‍ നിന്ന് നിവേദനങ്ങള്‍ ലഭിച്ചതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.