റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുട്ടിന്‍ നശിച്ചുപോകട്ടെയെന്ന് ക്രിസ്മസ് പ്രാര്‍ത്ഥനയുമായി ഉക്രെയ്ന്‍ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലന്‍സ്‌കി. എക്‌സില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് തനിക്കും ഉക്രെയ്ന്‍ ജനതയ്ക്കും ദുരിതം സമ്മാനിക്കുന്ന റഷ്യന്‍ പ്രസിഡന്റിന്റെ നാശത്തിന് വേണ്ടി സെലന്‍സ്‌കി പ്രാര്‍ത്ഥിച്ചത്. എന്നാല്‍ പുട്ടിന്റെ പേര് എടുത്ത്പറയാതെയായിരുന്നു പ്രാര്‍ത്ഥന.