പാക്കിസ്ഥാന് കൂടുതല്‍ സുരക്ഷാ ഭീഷണി ഉയര്‍ത്തി തെഹ്‌രീകെ താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി) അഥവാ പാക് താലിബാന്‍. 2026 ല്‍ സ്വന്തമായി വ്യോമസേന രൂപീകരിക്കുമെന്നാണ് ടിടിപിയുടെ പ്രഖ്യാപനം. പാക് സര്‍ക്കാരിനെതിരായ ആക്രമണങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ സൈനിക വിഭാഗത്തിന്റെ രൂപീകരണം കൊണ്ട് ടിടിപി ലക്ഷ്യമിടുന്നത്.