റോമിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് എയര്‍ ഇന്ത്യ; പുതിയ ഡെല്‍ഹി-ലണ്ടന്‍ വിമാനവുമായി ഇന്‍ഡിഗോ

By: 600002 On: Dec 26, 2025, 10:27 AM

 


ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ റോമിലേക്കുള്ള (ഇറ്റലി) സര്‍വീസുകള്‍ പുനരാരംഭിക്കുമെന്നും ഡെല്‍ഹിയില്‍ നിന്ന് ലണ്ടനിലെ ഹീത്രുവിലേക്കുള്ള സര്‍വീസുകള്‍ ആരംഭിക്കുമെന്ന് അഇന്‍ഡിഗോയും അറിയിച്ചു. ഇതോടെ അടുത്ത വര്‍ഷം മുതല്‍ ഇന്ത്യയ്ക്കും യൂറോപ്പിനുമിടയില്‍ വിമാനയാത്രക്കാര്‍ക്ക് മെച്ചപ്പെട്ട കണക്റ്റിവിറ്റി ലഭിക്കും. 

2020 ന്റെ തുടക്കം വരെ ഡെല്‍ഹിയില്‍ നിന്ന് ഇറ്റാലിയന്‍ തലസ്ഥാനത്തേക്ക് സര്‍വീസ് നടത്തിയിരുന്ന എയര്‍ ഇന്ത്യ കോവിഡ്-19 മഹാമാരിയെ തുടര്‍ന്നായിരുന്നു വിമാനങ്ങള്‍ നിര്‍ത്തിവെച്ചത്. ഇന്‍ഡിഗോ ഇതിനകം മുംബൈയ്ക്കും ലണ്ടനിലെ ഹീത്രുവിനും ഇടയില്‍ പ്രതിദിനം നേരിട്ടുള്ള സര്‍വീസ് നടത്തുന്നുണ്ട്. ഇനി ആഴ്ചയില്‍ 12 വിമാനങ്ങള്‍ ലണ്ടനിലേക്ക് സര്‍വീസ് നടത്തും.