അഖില്‍ സത്യന്‍ സംവിധാനം ചെയ്ത 'സര്‍വ്വം മായ' തിയേറ്ററുകളില്‍ മികച്ച പ്രതികരണങ്ങളുമായി മുന്നേറുന്നു. ആദ്യ ഷോകളിലെ റിവ്യൂകള്‍ പ്രകാരം, ചിത്രം നിവിന്‍ പോളിയുടെ ശക്തമായ തിരിച്ചുവരവ് എന്ന നിലയ്ക്കാണ് പ്രേക്ഷകര്‍ സ്വീകരിച്ചിരിക്കുന്നത്.
നിവിനും അജു വര്‍ഗീസും ചേര്‍ന്നുള്ള കോമഡി ട്രാക്ക് പ്രേക്ഷകരെ നല്ല രീതിയില്‍ ചിരിപ്പിക്കുന്നുവെന്നും ഇരുവരുടെയും സീനുകള്‍ക്ക് തിയേറ്ററുകളില്‍ മികച്ച റെസ്‌പോണ്‍സ് ലഭിക്കുന്നുവെന്നും സാമൂഹിക മാധ്യമങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്.
റിയ ഷിബുവിന്റെ പ്രകടനവും ശ്രദ്ധേയമാണെന്ന അഭിപ്രായങ്ങളും ഉയരുന്നു. ഫണ്‍, ഹാസ്യം നിറഞ്ഞ ആദ്യ പകുതിയും, ഇമോഷനോടെ മുന്നേറുന്ന ഫീല്‍-ഗുഡ് രണ്ടാം പകുതിയും ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് ആദ്യ കാഴ്ചക്കാരുടെ വിലയിരുത്തല്‍. ഹൊറര്‍ ഷേഡ് ഉള്‍ക്കൊള്ളുന്ന ഫാന്റസി ഘടകങ്ങളോടെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.