ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(എഐ) ഉള്‍പ്പെടെ സാങ്കേതിക വിദ്യയിലുള്ള കുതിച്ചുചാട്ടത്തില്‍ 2030 ന് അകം യുഎഇയില്‍ 10.3 ലക്ഷം തൊഴിലാളികളെ ആവശ്യമായി വരുമെന്ന് റിപ്പോര്‍ട്ട്. 54 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്ന സാങ്കേതിക രംഗത്ത് മാത്രം 91,000 പ്രൊഫഷണലുകള്‍ക്കാണ് തൊഴിലവസരം ലഭ്യമാകുക. ഉല്‍പ്പാദന മേഖലയില്‍ 1.33 ലക്ഷം, വിദ്യാഭ്യാസ രംഗത്ത് 78,000, റീട്ടെയ്ല്‍ മേഖലയില്‍ 60,000, ഫിനാന്‍സ്, ഹെല്‍ത്ത് കെയര്‍ മേഖലകളിലായി 80,000 എന്നിങ്ങനെ തൊഴിലവസരങ്ങളാണ് തുറന്നിരിക്കുന്നത്.
സിസ്റ്റം അനലിസ്റ്റുകള്‍, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍മാര്‍, സെര്‍ച്ച് മാര്‍ക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റുകള്‍ എന്നിവര്‍ക്കാണ് കൂടുതല്‍ സാധ്യതകള്‍. പതിവ് രീതിയിലുള്ള ജോലികള്‍ എഐ ഏറ്റെടുക്കുമ്പോള്‍ കൂടുതല്‍ ക്രിയാത്മക കാര്യങ്ങള്‍ ചെയ്യാന്‍ മനുഷ്യര്‍ക്ക് സാധിക്കും. പുതിയ തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് ജീവനക്കാര്‍ക്ക് എഐ സാങ്കേതിക വിദ്യകളില്‍ പരിശീലനം നല്‍കേണ്ടത് അനിവാര്യമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.