ലോകം ക്രിസ്മസ് ദിനാഘോഷത്തില്‍; ദരിദ്രരെ തള്ളിക്കളയുന്നത് ദൈവത്തെ തള്ളിക്കളയുന്നതിന് തുല്യമാണെന്ന് മാര്‍പാപ്പ 

By: 600002 On: Dec 25, 2025, 11:33 AM

 

ദരിദ്രരെയും അപരിചിതരെയും സഹായിക്കണമെന്നും അവരെ തള്ളിക്കളയുന്നത് ദൈവത്തെ തള്ളിക്കളയുന്നതിന് തുല്യമാണെന്നും ഓര്‍മിപ്പിച്ച് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ക്രിസ്മസ് ദിവ്യബലി അര്‍പ്പിച്ച്‌കൊണ്ട് വിശ്വാസികള്‍ക്ക് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. 

സഹായം ആവശ്യമുള്ളവരെ സഹായിക്കാത്തത് ദൈവത്തെ നിരസിക്കുന്നതിന് തുല്യമാണെന്ന് മാര്‍പാപ്പ പറഞ്ഞു. യേശുവിന്റെ ജനനത്തിലൂടെ ഓരോ വ്യക്തിയിലുമുള്ള ദൈവസാന്നിധ്യം തെളിയിക്കപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.