ക്രിസ്തുമസ് ആഘോഷത്തിനോടനുബന്ധിച്ച് വ്യാഴാഴ്ച തിയേറ്ററുകളില്‍ നിറയെ മലയാള ചിത്രങ്ങളാണ് എത്തുന്നത്. മോഹന്‍ലാലും നിവിന്‍ പോളിയും ഉണ്ണി മുകുന്ദനും ഷെയ്ന്‍ നിഗവും ഉള്‍പ്പെടെയുള്ള മലയാളത്തിന്റെ പ്രിയ താരങ്ങളുടെ ചിത്രങ്ങളാണ് റിലീസ് ആകുന്നത്.
മോഹന്‍ലാലിന്റെ വൃഷഭ, നിവിന്‍ പോളി-അഖില്‍ സത്യന്‍ കൂട്ടുകെട്ടില്‍ 'സര്‍വ്വം മായ' , ഉണ്ണിമുകുന്ദനും അപര്‍ണ ബാലമുരളിയും പ്രധാന വേഷങ്ങളിലെത്തുന്ന മിണ്ടിയും പറഞ്ഞും, വിവാദങ്ങള്‍ക്കൊടുവില്‍ ഷെയ്ന്‍ നിഗം നായകനായി എത്തുന്ന ഹാല്‍ എന്നീ ചിത്രങ്ങളാണ് ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാനായി എത്തുന്നത്.