ഇംഗ്ലണ്ടിലെ കെയര്‍ സിസ്റ്റത്തില്‍ വളര്‍ന്ന്, പ്രായപൂര്‍ത്തിയായി പുറത്തിറങ്ങുന്ന യുവാക്കള്‍ക്കായി(care leavers) വിപുലമായ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍. 25 വയസ്സുവരെ സൗജന്യ മരുന്നുകളും ദന്ത-നേത്ര ചികിത്സകളും ഉറപ്പാക്കുന്നതിനൊപ്പം, നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ ഇവര്‍ക്കായി തൊഴില്‍ സംവരണവും ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
പുതിയ തീരുമാനപ്രകാരം, കെയര്‍ സിസ്റ്റത്തില്‍ നിന്ന് പുറത്തിറങ്ങിയവര്‍ക്ക് 25 വയസ്സുവരെ ഡോക്ടര്‍മാര്‍ കുറിച്ചു നല്‍കുന്ന മരുന്നുകള്‍ക്ക് പണം നല്‍കേണ്ടതില്ല.