അമേരിക്കയില്‍ എച്ച് വണ്‍ ബി തൊഴില്‍ വിസ നറുക്കെടുപ്പ് സംവിധാനത്തിന് പകരം പുതിയൊരു സമീപനം സ്വീകരിക്കാനൊരുങ്ങി ട്രംപ് സര്‍ക്കാര്‍. വിസ അനുവദിക്കുന്നതില്‍ ഉയര്‍ന്ന വൈദഗ്ധ്യമുള്ളതും ഉയര്‍ന്ന ശമ്പളം വാങ്ങുന്നതുമായ വിദേശ തൊഴിലാളികള്‍ക്ക് മുന്‍ഗണന നല്‍കും. ഇത് എന്‍ട്രി ലെവല്‍ പ്രൊഫഷണലുകള്‍ക്ക് അമേരിക്കന്‍ തൊഴില്‍ വിസ നേടുന്നത് കൂടുതല്‍ ബുദ്ധിമുട്ടുള്ളതാക്കും.
ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കുന്ന അറിയിപ്പനുസരിച്ച് പുതിയ നിയമം 2026 ഫെബ്രുവരി 27 മുതല്‍ പ്രാബല്യത്തില്‍ വരും. ഇത് 2027 സാമ്പത്തിക വര്‍ഷം മുതല്‍ ഏകദേശം 85,000 എച്ച് വണ്‍ ബി വിസകളുടെ വിതരണം നിയന്ത്രിക്കും.