കുവൈറ്റ് സിറ്റി: ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചര്‍ച്ച് കുവൈറ്റ് സഭയുടെ യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസ്സഡര്‍സ് (സി എ) 8 വയസ്സ് മുതല്‍ 25 വയസ്സ് വരെയുള്ള യുവജനങ്ങള്‍ക്ക് വേണ്ടി പ്രത്യേകമായി ഒരുക്കുന്ന യൂത്ത് ക്യാമ്പ് 'CrossRoads' 2026 ജനുവരി 3 ശനിയാഴ്ച്ച കുവൈറ്റ് സിറ്റിയിലുള്ള നാഷണല്‍ ഇവാന്‍ജെലിക്കല്‍ ചര്‍ച്ച് കോമ്പൗണ്ടിലെ (എന്‍ ഇ സി കെ) നോര്‍ത്ത് റ്റെന്റ്റില്‍ വച്ച് രാവിലെ 8.30 മണി മുതല്‍ വൈകിട്ട് 4 മണി വരെ നടക്കും.
ഈ യൂത്ത് ക്യാമ്പിന്റെ തീം 'To Know Jesus Christ' / 'യേശു ക്രിസ്തുവിനെ അറിയുക' എന്നതാണ്.
സുപ്രസിദ്ധ പ്രയ്സ് & വര്‍ഷിപ്പ് ലീഡറും ഈ കാലഘട്ടത്തില്‍ യുവജനങ്ങളുടെ മദ്ധ്യേ ദൈവിക കരങ്ങളില്‍ ശക്തമായി ഉപയോഗിക്കപ്പെടുന്ന പ്രിയ കര്‍ത്തൃദാസന്‍ പാസ്റ്റര്‍ മാത്യു റ്റി ജോണ്‍ യുവജനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രത്യേക ക്ലാസ്സുകള്‍ എടുക്കും.
പവര്‍വിഷന്‍ റ്റി വി പ്രയ്സ് & വര്‍ഷിപ്പ് ലീഡര്‍ ബ്രദര്‍ റ്റിമോത്തി ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചര്‍ച്ച് കുവൈറ്റ് സഭയുടെ ക്വയറിനൊപ്പം ഗാന ശുശ്രൂഷക്ക് നേതൃത്വം നല്‍കും.
ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചര്‍ച്ച് കുവൈറ്റ് സഭാ ശുശ്രൂഷകന്‍ പ്രിയ കര്‍ത്തൃദാസന്‍ പാസ്റ്റര്‍ ഷിബു മാത്യു ഈ മീറ്റിംഗിന് നേതൃത്വം നല്‍കും.
കുവൈറ്റിലുള്ള എല്ലാ പ്രിയ യുവജനങ്ങളെയും സഭാ വ്യത്യാസം കൂടാതെ ഈ മീറ്റിംഗില്‍ കടന്ന് വന്ന് സംബന്ധിക്കുവാന്‍ ദൈവനാമത്തില്‍ സ്‌നേഹത്തോടെ ക്ഷണിക്കുന്നു. ഈ യൂത്ത് മീറ്റിംഗില്‍ കടന്ന് വന്ന് സംബന്ധിക്കുവാന്‍ ആഗ്രഹിക്കുന്ന എല്ലാ യുവജനങ്ങള്‍ക്ക് വേണ്ടി കുവൈറ്റിന്റെ എല്ലാ ഭാഗങ്ങളിലേക്കും വാഹന സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.
വാഹന സൗകര്യത്തിന്: ബ്രദര്‍ എല്‍ദോ +965 66867599 (അബ്ബാസിയ, ഫര്‍വാനിയ, റിഗ്ഗയി, ഖൈത്താന്‍), ബ്രദര്‍ ജോഫിന്‍ + 965 65844793 (ഹവല്ലി, സാല്‍മിയ), ബ്രദര്‍ ബൈജു +965 65671082 (മംഗഫ്, അബു ഹലീഫ, ഫഹഹീല്‍, മെഹബൂല).
കൂടുതല്‍ വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ ഷിബു മാത്യു (+965 97251639), ബ്രദര്‍ രാജന്‍ തോമസ് (+965 97525944), ബ്രദര്‍ ജോണ്‍ലി തുണ്ടിയില്‍ (+965 69031702)