ഡാളസ് സി.എസ്.ഐ സഭയുടെ ക്രിസ്മസ് കരോള്‍ സര്‍വീസ് ഞായറാഴ്ച നടന്നു 

By: 600002 On: Dec 24, 2025, 9:04 AM



 

പി പി ചെറിയാന്‍ 

ഡാളസ്: സി.എസ്.ഐ കോണ്‍ഗ്രിഗേഷന്‍ ഓഫ് ഡാളസിന്റെ  ഈ വര്‍ഷത്തെ ക്രിസ്മസ് കരോള്‍ സര്‍വീസ് ഡിസംബര്‍ 21 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് നടന്നു. 'ക്രിസ്മസ് കരോള്‍ 2025' എന്ന് പേരിട്ടിരിക്കുന്ന ഈ ശുശ്രൂഷയില്‍ വൈവിധ്യമാര്‍ന്ന കരോള്‍ ഗാനങ്ങളും ക്രിസ്മസ് സന്ദേശവും ഉണ്ടായിരുന്നു.

സെഹിയോന്‍ മാര്‍ത്തോമ്മാ ചര്‍ച്ച് വികാരി റവ . റോബിന്‍ വര്‍ഗീസ് ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് ക്രിസ്മസ് സന്ദേശം നല്‍കി. ഇടവക വികാരി റവ റെജീവ് സുഗു ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

സഭയിലെ ക്വയര്‍ ഗ്രൂപ്പ് അവതരിപ്പിക്കുന്ന ക്രിസ്മസ് ഗാനങ്ങള്‍ ഈ വര്‍ഷത്തെ കരോള്‍ സര്‍വീസിന്റെ പ്രധാന ആകര്‍ഷണമായിരുന്നു.