ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളെ തകര്‍ക്കാന്‍ റഷ്യ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. രണ്ട് നാറ്റോ രാജ്യങ്ങളുടെ രഹസ്യന്വേഷണ വിഭാഗമാണ് ഇതിനുള്ള ആയുധം റഷ്യ വികസിപ്പിച്ചെടുത്തുവെന്ന സംശയം ഉന്നയിച്ചത്. ബഹിരാകാശ മേഖലയില്‍ പാശ്ചാത്യ രാജ്യങ്ങള്‍ക്കുള്ള ആധിപത്യം ഉക്രെയ്‌ന് യുദ്ധത്തില്‍ സഹായകമാകുന്നതാണ് റഷ്യയെ ചൊടിപ്പിക്കുന്നത്. റഷ്യയുടെ നീക്കം ബഹിരാകാശ മേഖലയ്ക്ക് മൊത്തം ഭീഷണിയാണെന്ന് വിദഗ്ധര്‍ പറയുന്നു. ആരോപണത്തോട് റഷ്യ പ്രതികരിച്ചിട്ടില്ല.