ഗ്രീന്‍ലന്‍ഡിനെ അമേരിക്കയുടെ ഭാഗമാക്കണം: പ്രത്യേക ദൂതനെ നിയമിച്ച് ട്രംപ് 

By: 600002 On: Dec 23, 2025, 1:27 PM



 


ലോകത്തെ ഏറ്റവും വലിയ ദ്വീപും ഡെന്മാര്‍ക്കിന് കീഴിലെ അര്‍ധ-സ്വയംഭരണ പ്രദേശവുമായ ഗ്രീന്‍ലന്‍ഡില്‍ പ്രത്യേക ദൂതനെ നിയമിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 

ലൂസിയാനയിലെ റിപ്പബ്ലിക്കന്‍ ഗവര്‍ണറായ ജെഫ് ലാന്‍ഡ്രിയെയാണ് ഞായറാഴ്ച ട്രംപ് നിയമിച്ചത്. ഗ്രീന്‍ലന്‍ഡിനെ അമേരി്ക്കയുടെ ഭാഗമാക്കാനായി താന്‍ യത്‌നിക്കുമെന്ന് പദവിയേറ്റെടുത്തുകൊണ്ട് ലാന്‍ഡ്രി എക്‌സിലൂടെ പ്രഖ്യാപിച്ചു.