എപ്സ്റ്റീന്‍ ഫയലുകള്‍: പാം ബോണ്ടിക്കെതിരെ നടപടിയെടുക്കാന്‍ യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍

By: 600002 On: Dec 23, 2025, 10:06 AM



 

 

പി പി ചെറിയാന്‍

ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട രേഖകള്‍ പൂര്‍ണ്ണമായി പുറത്തുവിടാത്തതില്‍ പ്രതിഷേധിച്ച് അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിക്കെതിരെ 'ഇന്‍ഹെറന്റ് കണ്ടെംപ്റ്റ്' നടപടികള്‍ സ്വീകരിക്കുമെന്ന് യുഎസ് കോണ്‍ഗ്രസ് അംഗങ്ങളായ റോ ഖന്നയും തോമസ് മാസിയും അറിയിച്ചു.

വെള്ളിയാഴ്ചയ്ക്കുള്ളില്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്തുവിടണമെന്ന സമയപരിധി നീതിന്യായ വകുപ്പ് ലംഘിച്ചതാണ് പ്രതിഷേധത്തിന് കാരണം. രേഖകള്‍ പുറത്തുവിടുന്നതുവരെ പാം ബോണ്ടിക്കെതിരെ ഓരോ ദിവസവും പിഴ ചുമത്താനാണ് നീക്കം.

പുറത്തുവന്ന ഫയലുകളില്‍ മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ ചിത്രങ്ങള്‍ ഉള്‍പ്പെട്ടതിനെക്കുറിച്ച് അദ്ദേഹം വിശദീകരണം നല്‍കണമെന്ന് സെനറ്റര്‍ ടിം കെയ്ന്‍ ആവശ്യപ്പെട്ടു.

ഇരകളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി രേഖകള്‍ പരിശോധിച്ചു വരികയാണെന്നും നടപടി ഭീഷണികളെ ഗൗരവമായി കാണുന്നില്ലെന്നും ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ ടോഡ് ബ്ലാഞ്ച് പ്രതികരിച്ചു.