എഐ മെറ്റാ കൂളിംഗ് ഗ്ലാസ് ധരിച്ച് ശ്രീ പദ്‌നാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം: സിംഗപ്പൂര്‍ സ്വദേശി പിടിയില്‍ 

By: 600002 On: Dec 22, 2025, 11:50 AM

 


തിരുവനന്തപുരം ശ്രീ പദ്‌നാഭസ്വാമി ക്ഷേത്രത്തില്‍ എഐ മെറ്റാ കൂളിംഗ് ഗ്ലാസ് ധരിച്ചെത്തിയ ശ്രീലങ്കന്‍ വംശജനായ സിംഗപ്പൂര്‍ സ്വദേശിയെ പോലീസ് പിടികൂടി. ഫെയ്‌സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ പുറത്തിറക്കിയ അത്യാധുനിക സാങ്കേതിക വിദ്യകളുള്ള ഗ്ലാസ് ധരിച്ചെത്തിയ തിരുനീപ്പനെയാണ്(49) സുരക്ഷാ ജീവനക്കാര്‍ പിടികൂടിയത്. 

കുടുംബത്തോടൊപ്പം ദര്‍ശനത്തിനെത്തിയതായിരുന്നു ഇയാള്‍. ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്ത് ശേഷം തിങ്കളാഴ്ച രാവിലെ ഹാജരാകാന്‍ ആവശ്യപ്പെട്ട് വിട്ടയച്ചു. അതീവ സുരക്ഷയുള്ള ക്ഷേത്രത്തില്‍ ഇലക്ട്രോണിക് സാധനങ്ങള്‍ക്കെല്ലാം നിയന്ത്രണമുണ്ട്.