എന്‍ജിന്‍ തകരാര്‍: എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി 

By: 600002 On: Dec 22, 2025, 10:53 AM

 

ഡെല്‍ഹിയില്‍ നിന്നും മുംബൈയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് അടിയന്തരമായി തിരിച്ചിറക്കി. വിമാനം പറന്നുയര്‍ന്ന ഉടന്‍ തന്നെ വലതുവശത്തെ എന്‍ജിനിലെ ഓയില്‍ മര്‍ദം പെട്ടെന്ന് കുറഞ്ഞതിനെ തുടര്‍ന്നാണ് വിമാനം ഡെല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തന്നെ തിരിച്ചിറക്കിയത്. 

പുലര്‍ച്ചെ 3.20 നാണ് ബോയിംഗ് 777-337 ഇആര്‍ വിമാനം ടേക്ക് ഓഫ് ചെയ്തത്. പറന്നുയര്‍ന്നതിന് പിന്നാലെ രണ്ടാമത്തെ എന്‍ജിനിലെ ഓയില്‍ മര്‍ദത്തില്‍ അസ്വഭാവികമായ കുറവ് പൈലറ്റുമാരുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു.