ബംഗ്ലാദേശില്‍ വിദ്യാര്‍ഥി നേതാവിന് വെടിയേറ്റു. മൊത്തലിബ് ഷിക്ദറിനാണ് പ്രതിഷേധത്തിനിടെ വെടിയേറ്റതെന്നാണ് റിപ്പോര്‍ട്ട്. ഇയാളുടെ തലയുടെ ഇടതുഭാഗത്ത് ആണ് വെടിയേറ്റത്. വെടിയേറ്റ മൊത്തലിബ് ഷിക്ദറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതിനിടെ തന്നെ ന്യൂജന്‍ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഷെരീഫ് ഉസ്മാന്‍ ഹാദിയെ കൊലപ്പെടുത്തിയ കേസില്‍ പ്രധാനപ്രതിയെന്ന് സംശയിക്കുന്ന ഫൈസല്‍ കരിം മസുദിനെ പിടികൂടാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാണ്. ഇയാള്‍ രാജ്യം വിട്ടോ എന്നതില്‍ വ്യക്തതയില്ലെന്നാണ് റിപ്പോര്‍ട്ട്.
ഫൈസലിന്റെ ഒളിത്താവളം കണ്ടെത്താന്‍ ശ്രമിക്കുന്നതായി അഡീഷണല്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഖണ്ഡേക്കര്‍ റഫീഖുല്‍ ഇസ്ലാം പത്രസമ്മേളനത്തില്‍ അറിയിച്ചു. ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ ഛാത്ര ലീഗില്‍ പ്രവര്‍ത്തിച്ചിരുന്നയാളാണ് ഫൈസല്‍ ബിന്‍ കരീമെന്ന റിപ്പോര്‍ട്ടുകളുണ്ടെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ ഇയാളുടെ രാഷ്ട്രീയബന്ധം സ്ഥിരീകരിച്ചിട്ടില്ല.