44മത്  ഐസിഇസിഎച്ച് ക്രിസ്തുമസ് കരോളും 4-മത് കരോള്‍ ഗാന മത്സരവും ഡിസംബര്‍ 28 ന്  

By: 600002 On: Dec 22, 2025, 9:15 AM



 

ജീമോന്‍ റാന്നി 

ഹൂസ്റ്റണ്‍ : ഇന്ത്യന്‍  ക്രിസ്ത്യന്‍  എക്യൂമിനിക്കല്‍  കമ്മ്യൂണിറ്റി  ഓഫ് ഹുസ്റ്റന്റെ (ICECH) ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തി  വരുന്ന ക്രിസ്മസ്  കരോളും  കരോള്‍  ഗാന  മത്സരവും  2025 ഡിസംബര്‍  28 നു  വൈകിട്ടു  5 മണിക്ക്  ഹുസ്റ്റന്‍  സെന്റ്. ജോസഫ്  സീറോ മലബാര്‍  ചര്‍ച്ച് ഹാളില്‍  വെച്ചു നടത്തപ്പെടുന്നു. ഹൂസ്റ്റനിലെ  ഇരുപതു  പള്ളികള്‍  ചേര്‍ന്നുള്ള ഈ  പരിപാടി  വിപുലമായ  കമ്മറ്റിയുടെ  നേതൃത്വത്തില്‍ നടത്തുന്നു.  

ഈ  വര്‍ഷത്തെ  ക്രിസ്മസ് കരോളില്‍  മാര്‍ത്തോമാ സഭ വികാരി ജനറല്‍ വെരി. റവ  .ഡോ. ചെറിയാന്‍  തോമസ്  ക്രിസ്തുമസ്  ദുത്  നല്‍കും.  ക്രിസ്തുമസ് കരോള്‍  മല്‍സരത്തില്‍  വിജയിക്കുന്ന വര്‍ക്കും  ട്രോഫികളും  ക്യാഷ്  അവാര്‍ഡും  നല്‍കും.  ഐ സിഇസിഎച്ച് ഒക്ടോബറില്‍ നടത്തിയ  ഷട്ടില്‍ ബാഡ്മിന്റണ്‍  ടൂര്‍ണമെന്റിലെ  വിജയികള്‍ക്കും ട്രോഫികള്‍  നല്‍കുന്നതായിരിക്കും. 

ഐസിഇസിഎച്ച്  പ്രസിഡന്റ്  റവ.ഫാ  .ഡോ ഐസക്ക്  .ബി  .പ്രകാശ്    വൈസ്  പ്രസിഡന്റ്  റവ  .ഫാ  രാജേഷ്  .കെ  .ജോണ്‍, സെക്രട്ടറി ഷാജന്‍  ജോര്‍ജ്, ട്രഷറര്‍  രാജന്‍ അങ്ങാടിയില്‍  പി  .ആര്‍  .ഓ  .ജോണ്‍സന്‍  ഉമ്മന്‍, നൈനാന്‍  വീട്ടീനാല്‍, ഫാന്‍സിമോള്‍ പള്ളത്തു മഠം ,ഡോ  അന്ന  ഫിലിപ്പ് , മില്‍റ്റ  മാത്യു,  ക്രിസ്തുമസ്  കരോള്‍  കോ-ഓര്‍ഡിനേറ്റര്‍മാരായി  റവ . ഫാ.ജെക്കു  സക്കറിയ, ജിനോ  ജേക്കബ് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മറ്റി  പ്രവര്‍ത്തിക്കുന്നു.