പി പി ചെറിയാന്‍
ഫ്‌ളോറിഡ: ഫ്‌ളോറിഡയില്‍ ഒരേ ദിവസം തന്റെ രണ്ട് മുന്‍ഭര്‍ത്താക്കന്മാരെ വെടിവെച്ചുകൊന്ന കേസില്‍ 51-കാരിയായ സൂസന്‍ എറിക്ക അവലോണ്‍ എന്ന സ്ത്രീയെ പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു.
ടാമ്പയിലുള്ള രണ്ടാമത്തെ മുന്‍ഭര്‍ത്താവിനെ വെടിവെച്ചുകൊന്ന ശേഷം ഇവര്‍ മനാറ്റി കൗണ്ടിയിലുള്ള ആദ്യ ഭര്‍ത്താവിന്റെ വീട്ടിലെത്തി.
ഭക്ഷണ വിതരണക്കാരിയെന്ന വ്യാജേന എത്തിയ സൂസന്‍, ആദ്യ ഭര്‍ത്താവായ 54-കാരനെ വെടിവെച്ചു. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. മരണത്തിന് മുന്‍പ് നല്‍കിയ മൊഴിയാണ് സൂസനിലേക്ക് വിരല്‍ ചൂണ്ടിയത്.
സ്വന്തം വീട്ടില്‍ വെച്ച് കാര്‍ ബ്ലീച്ച് ഉപയോഗിച്ച് കഴുകുന്നതിനിടെയാണ് പോലീസ് ഇവരെ പിടികൂടിയത്. മുന്‍ ഭര്‍ത്താവിന്റെ കാര്യത്തെക്കുറിച്ച് ചോദിച്ച പോലീസിനോട് 'ഏത് ഭര്‍ത്താവ്?' എന്ന് ഇവര്‍ തിരിച്ചു ചോദിച്ചതാണ് രണ്ടാമത്തെ കൊലപാതകവും പുറത്തറിയാന്‍ കാരണമായത്.
ആദ്യ ഭര്‍ത്താവുമായി കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായി കോടതി രേഖകള്‍ വ്യക്തമാക്കുന്നു.
നിലവില്‍ മനാറ്റി കൗണ്ടി ഷെരീഫ് ഓഫീസ് കേസില്‍ വിശദമായ അന്വേഷണം നടത്തിവരികയാണ്.