മെസ്‌കിറ്റിലെ ടൗണ്‍ ഈസ്റ്റ് മാളിന് സമീപമുണ്ടായ പോലീസ് വെടിവെപ്പില്‍ കൊലക്കേസ് പ്രതി കൊല്ലപ്പെട്ടു

By: 600002 On: Dec 22, 2025, 8:32 AM



 

പി പി ചെറിയാന്‍

ഡാളസ്: മെസ്‌കിറ്റിലെ ടൗണ്‍ ഈസ്റ്റ് മാളിന് സമീപമുണ്ടായ പോലീസ് വെടിവെപ്പില്‍ കൊലക്കേസ് പ്രതി കൊല്ലപ്പെട്ടു. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. ശനിയാഴ്ച രാവിലെ 10:15-ഓടെ ഡള്ളസിലെ മാര്‍ക്ക് വില്ലെ ഡ്രൈവില്‍ ഒരു സ്ത്രീ വെടിയേറ്റ് മരിച്ചിരുന്നു. ഈ കേസിലെ പ്രതിയെ തിരയുകയായിരുന്നു പോലീസ്.

പ്രതി ടൗണ്‍ ഈസ്റ്റ് മാളിന് സമീപമുള്ള എല്‍.ബി.ജെ ഫ്രീവേയില്‍ ഉണ്ടെന്ന വിവരത്തെത്തുടര്‍ന്ന് ഡാളസ് പോലീസ് നിരീക്ഷണം ശക്തമാക്കി. ഉച്ചയ്ക്ക് 11:45-ഓടെ പ്രതിയുടെ വാഹനം തടയാന്‍ പോലീസ് ശ്രമിച്ചു. ഈ സമയം ആയുധവുമായി പുറത്തിറങ്ങിയ പ്രതിക്ക് നേരെ പോലീസ് വെടിയുതിര്‍ക്കുകയായിരുന്നു.

വെടിയേറ്റ പ്രതി സംഭവസ്ഥലത്ത് തന്നെ മരിച്ചു. പോലീസുകാര്‍ക്ക് പരിക്കുകളൊന്നുമില്ല. തിരക്കേറിയ മാളിന് സമീപം വെടിവെപ്പ് നടന്നത് പ്രദേശവാസികളെയും ഷോപ്പിംഗിന് എത്തിയവരെയും പരിഭ്രാന്തിയിലാഴ്ത്തി.