പി പി ചെറിയാന്‍
ജോര്‍ജിയ: അമേരിക്കയിലെ ജോര്‍ജിയയിലുള്ള സാവന്നയില്‍ പാര്‍ക്കിലൂടെ നടക്കുകയായിരുന്ന യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതിക്കായി എഫ്.ബി.ഐ (FBI) അന്വേഷണം ഊര്‍ജിതമാക്കി.
ഡിസംബര്‍ 10-ന് ഫോര്‍സിത്ത് പാര്‍ക്കിന് സമീപം വെച്ച് 46-കാരിയായ ആഷ്ലി വാസിലീവ്‌സ്‌കിക്കാണ് ആക്രമണമേറ്റത്. ശരീരത്തിന്റെ പകുതിയോളം ഭാഗത്ത് ഗുരുതരമായി പൊള്ളലേറ്റ ഇവര്‍ ചികിത്സയിലാണ്.
ഡിസംബര്‍ 10 രാത്രി 7 നും 8:30 നും ഇടയിലുള്ള വീട്ടുവാതില്‍ക്കലെ ക്യാമറ ദൃശ്യങ്ങളോ സെക്യൂരിറ്റി ദൃശ്യങ്ങളോ ഉണ്ടെങ്കില്‍ നല്‍കണമെന്ന് അധികൃതര്‍ പ്രദേശവാസികളോട് അഭ്യര്‍ത്ഥിച്ചു.
പ്രതിയെ പിടികൂടാന്‍ സഹായിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് എഫ്.ബി.ഐ 5,000 ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചു. യുവതിയുടെ ചികിത്സാ ചെലവുകള്‍ക്കായി ഇതിനോടകം 2,60,000 ഡോളറിലധികം തുക സമാഹരിച്ചിട്ടുണ്ട്.