അവസാനത്തെ അമേരിക്കന്‍ പെനികള്‍ ലേലത്തില്‍ വിറ്റുപോയത് 140 കോടി രൂപയ്ക്ക്!

By: 600002 On: Dec 22, 2025, 8:05 AM



 

പി പി ചെറിയാന്‍

ഫിലാഡല്‍ഫിയ: അമേരിക്കയില്‍ 'പെനി ' (ഒരു സെന്റ് നാണയം) ഉല്‍പ്പാദനം നിര്‍ത്തിയതിന് പിന്നാലെ നടന്ന ലേലത്തില്‍ നാണയങ്ങള്‍ വിറ്റുപോയത് റെക്കോര്‍ഡ് തുകയ്ക്ക്.

1793-ല്‍ തുടങ്ങിയ പെനി  നാണയങ്ങളുടെ 232 വര്‍ഷത്തെ ചരിത്രമാണ് ഇതോടെ അവസാനിച്ചത്. അമേരിക്കന്‍ സംസ്‌കാരത്തിന്റെ ഭാഗമായ ഈ നാണയത്തോടുള്ള ആദരസൂചകമായാണ് 232 സെറ്റുകള്‍ ലേലം ചെയ്തത്.

നവംബറില്‍ ഉല്‍പ്പാദനം അവസാനിച്ച ശേഷം നടന്ന ലേലത്തില്‍ 232 സെറ്റ് നാണയങ്ങള്‍ ആകെ 16.76 ദശലക്ഷം ഡോളറിനാണ് (ഏകദേശം 140 കോടി രൂപ) വിറ്റുപോയത്.

അവസാനമായി നിര്‍മ്മിച്ച മൂന്ന് പെനികള്‍ അടങ്ങിയ സെറ്റ് മാത്രം 8,00,000 ഡോളറിന് (ഏകദേശം 6.7 കോടി രൂപ) ഒരാള്‍ സ്വന്തമാക്കി.

ഫിലാഡല്‍ഫിയ, ഡെന്‍വര്‍ മിന്റുകളില്‍ അടിച്ച നാണയങ്ങളും ഒരു 24 കാരറ്റ് സ്വര്‍ണ്ണ പെനിയും അടങ്ങുന്നതായിരുന്നു ഓരോ സെറ്റും. ഇവയില്‍ പ്രത്യേക 'ഒമേഗ' (Omega) അടയാളവും പതിപ്പിച്ചിരുന്നു.