പി പി ചെറിയാന്‍
ഡാളസ്: കേരള അസോസിയേഷന്‍ ഓഫ് ഡാളസിന്റെ 50-ാം വാര്‍ഷികാഘോഷങ്ങള്‍ക്കും ക്രിസ്മസ്-പുതുവത്സര പരിപാടികള്‍ക്കും ജനുവരി 10-ന് തുടക്കമാകും. ഗാര്‍ലന്‍ഡിലെ എം.ജി.എം ഓഡിറ്റോറിയത്തില്‍ വെച്ച് വൈകുന്നേരം 6 മണി മുതല്‍ 8:30 വരെയാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ചടങ്ങില്‍ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഷിജു അബ്രഹാമിന്റെ നേത്ര്വത്വത്തിലുള്ള പുതിയ ഭരണസമിതി ചുമതലയേല്‍ക്കും.
ഇന്ത്യന്‍ കായികരംഗത്തെ ഇതിഹാസ ദമ്പതികളായ പത്മശ്രീ ഷൈനി വിത്സനും വിത്സന്‍ ചെറിയാനുമാണ് ഈ ആഘോഷ പരിപാടികളിലെ മുഖ്യാതിഥികള്‍. ഒളിമ്പ്യനും അര്‍ജുന അവാര്‍ഡ് ജേതാവുമായ ഷൈനി വിത്സനും, മുന്‍ അന്താരാഷ്ട്ര നീന്തല്‍ താരവും അര്‍ജുന അവാര്‍ഡ് ജേതാവുമായ വിത്സന്‍ ചെറിയാനും പങ്കെടുക്കുന്നത് സുവര്‍ണ്ണ ജൂബിലി വര്‍ഷത്തിന് ഏറെ മാറ്റുകൂട്ടുമെന്നു പ്രസിഡന്റ് പ്രദീപ് നാഗനൂലില്‍ പറഞ്ഞു.
ആര്‍ട്ട് ഡയറക്ടര്‍ സുബി ഫിലിപ്പ്, ട്രഷറര്‍ ദീപക് നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡാളസ്സിലെ വിവിധ കലാ സാംസ്‌കാരിക സംഘടനകള്‍ അവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍, കരോള്‍ ഗീതങ്ങള്‍ എന്നിവയോടെയാണ് അസോസിയേഷന്റെ 50 വര്‍ഷങ്ങളുടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുകയെന്നു സെക്രട്ടറി മന്‍ജിത് കൈനിക്കര അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് കേരള അസോസിയേഷന്‍ ഓഫീസുമായോ ഭാരവാഹികളുമായോ ബന്ധപ്പെടേണ്ടതാണ്.