പി പി ചെറിയാന്‍
ടെക്‌സസ്: അമേരിക്കയില്‍ സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കിയ 2015-ലെ സുപ്രീം കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ടെക്‌സസിലെ ജഡ്ജി ഡയാന്‍ ഹെന്‍സ്ലി ഫെഡറല്‍ കോടതിയില്‍ ഹര്‍ജി നല്‍കി. തന്റെ മതപരമായ വിശ്വാസങ്ങള്‍ ചൂണ്ടിക്കാട്ടി സമവര്‍ഗ വിവാഹങ്ങള്‍ നടത്തിക്കൊടുക്കാന്‍ ഇവര്‍ വിസമ്മതിച്ചിരുന്നു.
തെരഞ്ഞെടുക്കപ്പെടാത്ത ജഡ്ജിമാര്‍ ഭരണഘടനാ വിരുദ്ധമായാണ് ഇത്തരം ഒരു അവകാശം സൃഷ്ടിച്ചതെന്നും, വിവാഹം സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് വിട്ടുനല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നു.
സമവര്‍ഗ വിവാഹം നടത്താന്‍ വിസമ്മതിച്ചതിന് 2019-ല്‍ ഹെന്‍സ്ലിക്ക് ഔദ്യോഗികമായി താക്കീത് ലഭിച്ചിരുന്നു. ഇത് തന്റെ ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്ന് ഇവര്‍ വാദിക്കുന്നു.
ഗര്‍ഭഛിദ്രത്തിനുള്ള അവകാശം റദ്ദാക്കിയതുപോലെ, സമവര്‍ഗ വിവാഹത്തിനുള്ള അവകാശവും ഇല്ലാതാക്കാനാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. പ്രശസ്ത യാഥാസ്ഥിതിക അഭിഭാഷകന്‍ ജോനാഥന്‍ മിച്ചല്‍ ആണ് ഇവര്‍ക്ക് വേണ്ടി ഹാജരാകുന്നത്.
ഈ കേസ് ഭാവിയില്‍ വീണ്ടും അമേരിക്കന്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ എത്തിയേക്കാം എന്നാണ് സൂചനകള്‍.