സിറിയയിലെ ഇസ്ലാമിക് സ്‌റ്റേറ്റ് കേന്ദ്രങ്ങളില്‍ യുഎസ് വ്യോമാക്രമണം നടത്തിയെന്ന് റിപ്പോര്‍ട്ട്. പേര് വെളിപ്പെടുത്താത്ത യുഎസ് വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്രമാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്. സിറിയയില്‍ കഴിഞ്ഞയാഴ്ച യുഎസ് സൈനികര്‍ക്ക് നേരെ നടന്ന ആക്രമണത്തിന് തിരിച്ചടിയുണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിന് പിന്നാലെയാണ് ആക്രമണം.
ശനിയാഴ്ച മധ്യ സിറിയന്‍ നഗരമായ പാല്‍മിറയില്‍ അമേരിക്കന്‍, സിറിയിന്‍ സൈന്യങ്ങളുടെ വാഹന വ്യൂഹത്തിന് നേരെ നടന്ന ആക്രമണത്തില്‍ രണ്ട് യുഎസ് സൈനികരും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടിരുന്നു. ഇതിന് തിരിച്ചടിയായാണ് യുഎസിന്റെ വ്യോമാക്രമണം.