ഗൂഗിള്‍ സെര്‍ച്ച് ഹിസ്റ്ററി പോലീസിന് പരിശോധിക്കാമെന്ന് അമേരിക്കന്‍ കോടതി

By: 600002 On: Dec 20, 2025, 12:05 PM

 


ഗൂഗിള്‍ സെര്‍ച്ച് ഹിസ്റ്ററി പോലീസിന് പരിശോധിക്കാമെന്ന് അമേരിക്കന്‍ കോടതി. കേസ് അന്വേഷണത്തിന്റെ ഭാഗമായി വാറന്റില്ലാതെ തന്നെ പോലീസിന് പരിശോധന നടത്താം. ഗൂഗിളില്‍ തിരച്ചില്‍ നടത്തുന്ന ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് അവയുമായി ബന്ധപ്പെട്ട സ്വകാര്യത പ്രതീക്ഷിക്കാനാവില്ലെന്ന് വ്യക്തമാക്കുന്നതാണ് പെന്‍സില്‍വാനിയ സുപ്രീംകോടതിയുടെ സമീപകാല വിധി. 

അധിക സുരക്ഷ ഉറപ്പാക്കാത്ത പക്ഷം ഗൂഗിളില്‍ തിരയുന്ന കാര്യങ്ങള്‍ സ്വകാര്യമായിരിക്കുമെന്ന് ഉപയോക്താക്കള്‍ പ്രതീക്ഷിക്കരുതെന്ന് കോടതി വിധി ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.