ഡെല്‍ഹിയില്‍ തുടര്‍ച്ചയായ ഒമ്പതാം ദിവസവും കനത്ത മൂടല്‍മഞ്ഞും വിഷപ്പുകയും രൂക്ഷമാകുന്നു. അതീവ ഗുരുതരമായ സാഹചര്യാണാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. വെള്ളിയാഴ്ച ഡെല്‍ഹിയിലെ വായുനിലവാരം, ഗുണനിലവാര സൂചികയുടെ അതീവ ഗുരുതരം വിഭാഗത്തിലേക്ക് നീങ്ങുകയും വിമാന സര്‍വീസുകളെ അത് സാരമായി ബാധിക്കുകയും ചെയ്തു. പുകമഞ്ഞ് കനത്തതോടെ 700 ലധികം വിമാന സര്‍വീസുകളെയും ബാധിച്ചു. രണ്ട് അന്താരാഷ്ട്ര വിമാനങ്ങള്‍ ഉള്‍പ്പെടെ 177 ലധികം സര്‍വീസുകള്‍ റദ്ദാക്കപ്പെട്ടു.