തായ്‌വാനില്‍ മെട്രോ സ്‌റ്റേഷനുകളിലുണ്ടായ പുക ബോംബ്, കത്തി ആക്രമണങ്ങളില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. തായ്‌പേയ് മെയിന്‍ സ്റ്റേഷനിലും ഴോങ്ഷാന്‍ സ്‌റ്റേഷനിലിനുമാണ് വെള്ളിയാഴ്ച ആക്രമണമുണ്ടായത്. ആസൂത്രിത ആക്രമണമാണ് നടന്നതെന്നും എന്നാല്‍ ആക്രമണത്തിന്റെ പിന്നിലെ ലക്ഷ്യം ഇപ്പോള്‍ അറിവായിട്ടില്ലെന്നും തായ്‌വാന്‍ പ്രധാനമന്ത്രി ചോ റൊങ് തായ് പറഞ്ഞു. അക്രമി പിന്നീട് കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി മരിച്ചു.
മുഖം മൂടി ധരിച്ച വ്യക്തി തായ്‌പേയ് മെയിന്‍ മെട്രോ സ്‌റ്റേഷനിലെത്തിയ ശേഷം അഞ്ചോ ആറോ ഗാസലിന്‍ ബോംബുകളും സ്‌മോക്ക് ഗ്രനേഡുകളും വലിച്ചെറിയുകയായിരുന്നുവെന്ന് തായ് യുടെ പ്രസ്താവനയില്‍ പറയുന്നു.