കാലിഫോര്‍ണിയ സാന്‍ കാര്‍ലോസ് സിറ്റി മേയറായി ഇന്ത്യന്‍ വംശജ 

By: 600002 On: Dec 20, 2025, 7:17 AM

 

കാലിഫോര്‍ണിയയിലുള്ള സാന്‍ കാര്‍ലോസ് സിറ്റിയുടെ മേയറായി ഇന്ത്യന്‍ വംശജയായ പ്രണിത വെങ്കിടേഷ് തെരഞ്ഞെടുക്കപ്പെട്ടു. അമേരിക്കന്‍ കമ്മ്യൂണിറ്റി നേതാവാണ് പ്രണിത. ഫിജിയിലാണ് പ്രണിത ജനിച്ചത്. അമേരിക്കയില്‍ ഇന്ത്യന്‍ വംശജരായ നേതാക്കളുടെ സമീപകാല തെരഞ്ഞെടുപ്പ് വിജയങ്ങളില്‍ ഒടുവിലേത്തേതാണ് പ്രണിതയുടെ ഈ വിജയം. 

ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പിലെ സൊഹ്‌റാന്‍ മംദാനിയുടെ ചരിത്രവിജയത്തിന് ശേഷം ഇന്ത്യന്‍ വേരുകളുള്ള ഒരാള്‍ നേടുന്ന രണ്ടാമത്തെ മേയര്‍ സ്ഥാനമാണിത്. സിറ്റി കൗണ്‍സിലിന്റെ ഏകകണ്ഠമായ വോട്ടോടെ ഡിസംബര്‍ എട്ടിനാണ് പ്രണിത സിറ്റിയുടെ മേയറായി സത്യപ്രതിജ്ഞ ചെയ്തത്. നഗരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍മാരിലൊരാളാണ് പ്രണിത.