കള്ളനെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. ഛത്തീസ്ഗഡ് സ്വദേശി രാം നാരായണനാണ് ബുധനാഴ്ച വൈകുന്നേരം പാലക്കാട് വാളയാറില്‍ വെച്ച് മര്‍ദ്ദനത്തിന് ഇരയായത്. ഇയാളെ ചോദ്യം ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്യുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ പത്തോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
മര്‍ദ്ദനമേറ്റ് അവശയായതിനെ തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ വ്യാഴാഴ്ചയാണ് രാംനാരായണന്‍ മരിച്ചത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധായാ കേസെടുത്തു. സമഗ്രമായ അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവിട്ടു. കേസിലെ നടപടിക്രമങ്ങള്‍, മരിച്ചയാളുടെ പേരുവിവരങ്ങള്‍, പ്രതികള്‍ക്കെതിരെ സ്വീകരിച്ച് നടപടികള്‍ എന്നിവ അറിയിക്കാനും ഉത്തരവിലുണ്ട്.