ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് സെറ്റില്‍ റൊണാള്‍ഡോയും; ചിത്രങ്ങള്‍ പുറത്ത് 

By: 600002 On: Dec 19, 2025, 11:49 AM

 


ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ഹോളിവുഡിലെ ഏറ്റവും വലിയ ആക്ഷന്‍ ഫ്രാഞ്ചൈസിയായ ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിന്റെ ഭാഗമാകുന്നു. പരമ്പരയുടെ അവസാന ചിത്രമായി കണക്കാക്കപ്പെടുന്ന ഫാസ്റ്റ് എക്‌സ്: പാര്‍ട്ട് 2 വിന്റെ സെറ്റിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. 

ടൈറീസ് ഗിബ്‌സണ്‍ ആണ് ചിത്രം പങ്കുവെച്ചത്. കുടുംബത്തിലേക്ക് സ്വാഗതം എന്നാണ് റൊണാള്‍ഡോയ്‌ക്കൊപ്പമുള്ള സെല്‍ഫി പങ്കുവെച്ച് ഗിബ്‌സണ്‍ കുറിച്ചത്.