സുഡാനിലെ അഭയാര്‍ത്ഥി ക്യാംപില്‍ 1000 പേരെ വധിച്ചു; യുഎന്‍ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തല്‍ 

By: 600002 On: Dec 19, 2025, 11:36 AM

 


ആഭ്യന്തരയുദ്ധം തുടരുന്ന സുഡാനില്‍ വിമതസേനയായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സസ് കഴിഞ്ഞ ഏപ്രിലില്‍ അഭയാര്‍ത്ഥിക്യാംപില്‍ ആയിരത്തിലേറെ പേരെ കൂട്ടക്കൊല ചെയ്തതെന്ന് റിപ്പോര്‍ട്ട്. ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ വിഭാഗമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കൂട്ടക്കൊലയും ക്രൂരപീഡനങ്ങളും അതിജീവിച്ചവരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് യുഎന്‍ റിപ്പോര്‍ട്ട് തയാറാക്കിയത്. 

ഏപ്രില്‍ 11-13 തിയതികളില്‍ ഡാഫോറിലെ സംസം ക്യാംപില്‍ നടത്തിയ കൂട്ടക്കൊലയ്ക്ക് മാസങ്ങള്‍ക്ക് മുമ്പ് ഇവിടേക്കുള്ള ഭക്ഷണവിതരണം വിമതസേന തടഞ്ഞിരുന്നതായും കണ്ടെത്തി. ആഭ്യന്തര യുദ്ധത്തില്‍ പലായനം ചെയ്ത അഞ്ച് ലക്ഷത്തോളം പേരാണ് ക്യാംപില്‍ അഭയം തേടിയിരുന്നത്.