ലീലമ്മ കുര്യാക്കോസ് ആലുങ്കല്‍ ഡാളസ്സില്‍ അന്തരിച്ചു, പൊതുദര്‍ശനം ഡിസംബര്‍ 20 ശനിയാഴ്ച

By: 600002 On: Dec 19, 2025, 9:23 AM



 

പി പി ചെറിയാന്‍ 

ഡാളസ് (ടെക്‌സസ്): നീലമ്പേരൂര്‍ (ചിങ്ങവനം) ആലുങ്കല്‍ സ്‌കറിയ കുര്യാക്കോസിന്റെ ഭാര്യ ലീലമ്മ കുര്യാക്കോസ് (69) ടെക്‌സസ്സില്‍ (അലന്‍) അന്തരിച്ചു. റാന്നി തെക്കേത്ത് കുടുംബാംഗമാണ്. ഇര്‍വിംഗ് സെന്റ് തോമസ് ക്‌നാനായ യാക്കോബായ പള്ളിയിലെ സജീവ അംഗമായിരുന്നു. 

മക്കള്‍: മെറില്‍ ആലുങ്കല്‍, റോബിന്‍ ആലുങ്കല്‍.

മരുമക്കള്‍: അനു ആലുങ്കല്‍, മീഖ ആലുങ്കല്‍.

കൊച്ചുമക്കള്‍: ഹാനോന്‍ ആലുങ്കല്‍, ലിയാം ആലുങ്കല്‍.

റന്നിയില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ലീലമ്മ, മഹാരാഷ്ട്രയില്‍ നിന്നാണ് നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കിയത്. നഴ്‌സിംഗില്‍ സ്റ്റേറ്റ് റാങ്ക് ഹോള്‍ഡറായിരുന്നു. ഡല്‍ഹി, ജോര്‍ദാന്‍, ഖത്തര്‍, അമേരിക്ക എന്നിവിടങ്ങളില്‍ ദീര്‍ഘകാലം നഴ്‌സായി സേവനമനുഷ്ഠിച്ചു.

പൊതുദര്‍ശനം (Wake Service):ഡിസംബര്‍ 20 ശനിയാഴ്ച വൈകുന്നേരം 4:00 മുതല്‍ രാത്രി 7:00 വരെ ഇര്‍വിംഗിലെ സെന്റ് തോമസ് ക്‌നാനായ യാക്കോബായ പള്ളിയില്‍ (727 Metker St, Irving) .