യുഎസ് സൈനികര്‍ക്ക് പ്രത്യേക ലാഭവിഹിതം പ്രഖ്യാപിച്ച് ഡൊണാള്‍ഡ് ട്രംപ്

By: 600002 On: Dec 18, 2025, 2:08 PM




യുഎസ് സൈനികര്‍ക്ക് പ്രത്യേക ലാഭവിഹിതം പ്രഖ്യാപിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യോദ്ധാക്കുളുടെ ലാഭവിഹിതം എന്ന നിലയില്‍ ഓരോ സൈനികനും 1,776 ഡോളര്‍ വീതം നല്‍കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. സായുധ സേനയുടെ സേവനത്തിനും ത്യാഗത്തിനുമുള്ള അംഗീകാരം എന്ന നിലയിലാണ് ഈ തുക നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

1776 ലെ അമേരിക്കയുടെ സ്ഥാപക വര്‍ഷം പ്രമാണിച്ച് 14.5 ലക്ഷത്തിലേറെ സൈനികര്‍ക്കാണ് 1,776 ഡോളര്‍ വീതം ലഭിക്കുക. വിവിധ തീരുവകളിലൂടെ വിചാരിച്ചതിലും കൂടുതല്‍ പണം തങ്ങള്‍ സമ്പാദിച്ചിട്ടുണ്ടെന്നും തങ്ങളുടെ സൈന്യത്തേക്കാള്‍ മറ്റാരും ആ ലാഭവിഹിതത്തിന് അര്‍ഹരല്ലെന്നും പ്രഖ്യാപനത്തിനിടെ ട്രംപ് വ്യക്തമാക്കി.