കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 അന്താരാഷ്ട്ര മത്സരം ഉപേക്ഷിച്ചു. ടോസ് പോലും ഇടാതെയാണ് മത്സരം റദ്ദാക്കിയത്. ഇതോടെ പരമ്പരയില്‍ കുറഞ്ഞത് ഒരു മത്സരമെങ്കിലും കളിക്കാമെന്ന മലയാളി താരം സഞ്ജു സാംസന്റെ ആഗ്രഹം സഫലമായില്ല.
അന്തിമ ഇലവന്‍ പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ പരിക്കേറ്റ് പുറത്തായതിനാല്‍ സഞ്ജുവിന് ടീമില്‍ ഇടം ലഭിക്കാനുള്ള സാധ്യതയുണ്ടായിരുന്നു. എന്നാല്‍ കാലാവസ്ഥ അനുകൂലമല്ലാതായതോടെ മത്സരം പൂര്‍ണമായും ഉപേക്ഷിക്കുകയായിരുന്നു.