ഓസ്‌കര്‍ ചടങ്ങുകള്‍ യൂട്യൂബില്‍ കാണാം; കരാറില്‍ ഒപ്പുവെച്ചു 

By: 600002 On: Dec 18, 2025, 1:13 PM

 


ഓസ്‌കര്‍ ചടങ്ങുകള്‍ ഇനി യൂട്യൂബില്‍ കാണാം. ഹോളിവുഡ് അവാര്‍ഡ് ഷോ നടത്തുന്ന അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസുമായി വീഡിയോ പ്ലാറ്റ്‌ഫോമായ യൂട്യൂബ് നാല് വര്‍ഷത്തെ കരാറില്‍ ഒപ്പുവെച്ചു. 2029 മുതല്‍ 2033 വരെ നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങുകള്‍ യൂട്യൂബിലൂടെ സംപ്രേഷണം ചെയ്യും.