ബർണബിയിലെ തപാൽ മോഷണവുമായി ബന്ധപ്പെട്ട് നിർണ്ണായക അറസ്റ്റുമായി ആർസിഎംപി. മാസങ്ങൾ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് ഏതാനും പേരെ അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച 1,600-ലധികം വസ്തുക്കളും പൊലീസ് കണ്ടെടുത്തു.
2024 ഒക്ടോബറിൽ ടെൽഫോർഡ് അവന്യൂവിലുള്ള ഒരു അപ്പാർട്ട്‌മെൻ്റ് കെട്ടിടത്തിൽ അതിക്രമിച്ചു കയറിയ സംഭവവുമായി ബന്ധപ്പെട്ടാണ് കേസിന് തുടക്കമായത്. രണ്ട് മാസത്തെ നീണ്ട അന്വേഷണത്തിന് ശേഷം, 2024 ഡിസംബറിൽ ബെല്ലെവിൽ അവന്യൂവിലുള്ള ഒരു വീട്ടിൽ പോലീസ് പരിശോധന നടത്തുകയും അവിടെ നിന്ന് നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഇവരിൽ നിന്നും 346 തിരിച്ചറിയൽ രേഖകൾ, 496 ബാങ്ക് കാർഡുകൾ, 155 ചെക്കുകൾ തുടങ്ങിയവ ഇവരിൽ നിന്ന് കണ്ടെടുത്തിരുന്നു. വ്യാജ തിരിച്ചറിയൽ രേഖകൾ നിർമ്മിക്കാനുള്ള ഉപകരണങ്ങളും ഒരു എംബോസിംഗ് മെഷീനും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഈ കേസുമായി ബന്ധപ്പെട്ട് ആറ് പുരുഷന്മാർക്കെതിരെ നിലവിൽ തട്ടിപ്പിനും മോഷണത്തിനും കേസെടുത്തിട്ടുണ്ട്. ജേക്ക് ഡെല ക്രൂസ് കാപിൻപിൻ, ടെറൻസ് മാത്യു ഉഗാങ്, ഫ്ലാവിയാനോ ഉയാൻ ദലൂറ എന്നിവർ ഇതിൽ ഉൾപ്പെടുന്നു. കെട്ടിടത്തിൽ അതിക്രമിച്ചു കയറിയതിനും തപാൽ മോഷ്ടിച്ചതിനുമാണ് ഇവർക്കെതിരെ പ്രധാനമായും കുറ്റം ചുമത്തിയിരിക്കുന്നത്.