നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും ഏറ്റവും പ്രിയപ്പെട്ട രാജ്യങ്ങളുടെ പട്ടികയില്‍ യുകെയുടെ സ്ഥാനം കുത്തനെ ഇടിഞ്ഞു. പ്രമുഖ രാജ്യാന്തര ഏജന്‍സിയായ നോമാഡ് ക്യാപിറ്റലിസ്റ്റ് പുറത്തുവിട്ട ഏറ്റവും പുതിയ പാസ്‌പോര്‍ട്ട് സൂചികയിലാണ് യുകെ 14 സ്ഥാനങ്ങള്‍ പിന്നോട്ട് പോയി 35 ആം സ്ഥാനത്തെത്തിയത്.
ലേബര്‍ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ചാന്‍സലര്‍ റോഷല്‍ റീവ്‌സ് അവതരിപ്പിച്ച ബജറ്റിലെ നികുതി നിര്‍ദ്ദേശങ്ങളും വിദേശ വരുമാനത്തിന് നികുതി ഇളവ് നല്‍കിയിരുന്ന നോണ്‍-ഡോം പദവി എടുത്തുകളഞ്ഞതുമാണ് ഈ തകര്‍ച്ചയ്ക്ക് പ്രധാനമായി കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.