ഗോട്ട് ടൂര്‍ 2025 എന്ന പേരില്‍ മൂന്ന് ദിവസത്തെ പര്യടനത്തിന് പിന്നാലെ ഇന്ത്യക്കാര്‍ക്ക് നന്ദിയറിച്ച് അര്‍ജന്റീന ഇതിഹാസ താരം ലയണല്‍ മെസ്സി. പര്യടനത്തിലുടനീളം ഇന്ത്യക്കാര്‍ നല്‍കിയ സ്‌നേഹത്തിനും ആതിഥേയത്വത്തിനും നന്ദിയറിയിച്ചുകൊണ്ട് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ചു. ഇന്ത്യന്‍ ഫുട്‌ബോളിന് ശോഭനമായ ഒരു ഭാവിയുണ്ടാകുമെന്ന പ്രതീക്ഷയും മെസ്സി പങ്കുവെച്ചു. പര്യടനത്തിനിടയിലെ ഇന്ത്യയിലെ ചില നിമിഷങ്ങള്‍ കോര്‍ത്തിണക്കിയുള്ള വീഡിയോയും പങ്കുവെച്ചു.