ഡെല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷം: സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ 50 ശതമാനം വര്‍ക്ക് ഫ്രം ഹോം രീതിയില്‍ പ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശം  

By: 600002 On: Dec 17, 2025, 11:34 AM

 

 

വായുമലിനീകരണ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളും 50 ശതമാനം വര്‍ക്ക് ഫ്രം ഹോം രീതിയില്‍ പ്രവര്‍ത്തിക്കന്‍ ഡെല്‍ഹി സര്‍ക്കാര്‍ നിര്‍ദ്ദേശം. നിര്‍ദ്ദേശം ലംഘിക്കുന്ന കമ്പനികള്‍ക്ക് പിഴ ചുമത്തുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

ഡെല്‍ഹിയില്‍ ഈ സീസണിലെ ഏറ്റവും മോശം വായുനില ഡിസംബര്‍ 15ന് രാവിലെ 498 എക്യുഐ 'സിവിയര്‍ പ്ലസ്' വിഭാഗത്തില്‍ രേഖപ്പെടുത്തി. സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ(സിപിസിബി) ഡാറ്റ അനുസരിച്ച് തൊട്ടുമുമ്പത്തെ ദിവസത്തെ തുടര്‍ച്ചയായാണ് എക്യുഐയിലെ ഈ വര്‍ധന.