കൂടുതല്‍ രാജ്യങ്ങള്‍ക്ക് യാത്രാ വിലക്കേര്‍പ്പെടുത്തി അമേരിക്ക 

By: 600002 On: Dec 17, 2025, 11:04 AM

 

 

പൗരന്മാര്‍ക്ക് ഭീഷണിയാകുന്നവരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന് അമേരിക്ക. കൂടുതല്‍ രാജ്യങ്ങള്‍ക്ക് അമേരിക്കന്‍ ഭരണകൂടം യാത്രാ വിലക്കേര്‍പ്പെടുത്തി. സിറിയ ഉള്‍പ്പെടെ ഏഴ് രാജ്യങ്ങളിലെ പൗരന്മാര്‍ക്കും പലസ്തീന്‍ അതോറിറ്റി നല്‍കുന്ന പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്കും അമേരിക്കയിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. 

അമേരിക്കന്‍ പൗരന്മാര്‍ക്ക് ഭീഷണിയാകുന്നതരത്തിലുള്ള വിദേശികളെ രാജ്യത്ത് പ്രവേശിപ്പിക്കരുതെന്ന നിലപാടാണ് ട്രംപിനെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. അമേരിക്കയുടെ സംസ്‌കാരം, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്ഥാപക തത്വങ്ങള്‍ തുടങ്ങിയവയെ വിദേശികളായവര്‍ ദുര്‍ബലപ്പെടുത്തുകയോ അസ്ഥിരപ്പെടുത്തുകയോ ചെയ്യുന്നത് തടയാന്‍ ട്രംപ് ആഗ്രഹിക്കുന്നതായി വൈറ്റ് ഹൗസ് അറിയിച്ചു.