സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ നടന്ന ലയണല്‍ മെസ്സിയുടെ 'ഗോട്ട് ടൂര്‍' പരിപാടിക്കിടെയുണ്ടായ സംഘര്‍ഷങ്ങളില്‍ അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെ പശ്ചിമ ബംഗാള്‍ കായിക മന്ത്രി അരൂപ് ബിശ്വാസ് രാജി സമര്‍പ്പിച്ചു. സ്വന്തം കൈപ്പടയില്‍ എഴുതി മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് നല്‍കിയ രാജി കത്തില്‍ സ്വതന്ത്രവും നിക്ഷ്പക്ഷവുമായ അന്വേഷണം ഉറപ്പാക്കാനാണ് രാജിവെക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മമത ബാനര്‍ജി അരൂപിന്റെ രാജി സ്വീകരിച്ചതായാണ് വിവരം.