ബോണ്ടി ബീച്ച് ആക്രമണം: ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ഫിലിപ്പീയന്‍സ് സന്ദര്‍ശിച്ചു

By: 600002 On: Dec 16, 2025, 10:34 AM

 

ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ ആക്രമണം നടത്തിയ പ്രതികള്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ഫിലിപ്പീയന്‍സ് സന്ദര്‍ശിച്ചിരുന്നതായി റിപ്പോര്‍ട്ട്. പ്രതികളായ സാജിദ് അക്രമും(50) മകന്‍ നവീദ് അക്രമും(24) ഫിലിപ്പീയന്‍സ് സന്ദര്‍ശിച്ചുവെന്ന കാര്യം ഇമിഗ്രേഷന്‍ അധികൃതരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. 

പ്രതികള്‍ പാക്കിസ്ഥാന്‍കാരാണെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഇവര്‍ നവംബര്‍ ഒന്നിനാണ് ഫിലിപ്പീയന്‍സ് സന്ദര്‍ശനത്തിനെത്തിയത്. ഇതിനായി ഉപയോഗിച്ചത് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.