ഡെല്‍ഹിയിലും സമീപ പ്രദേശങ്ങളിലുമായി കനത്ത പുകമഞ്ഞ് തുടരുന്നു. ഇതേ തുടര്‍ന്ന് നിരവധി വിമാന, ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. കാഴ്ചാപരിധി കുറവായതിനെ തുടര്‍ന്ന് രാവിലെ 100 വിമാനങ്ങള്‍ റദ്ദാക്കിയതായി ഡെല്‍ഹി വിമാനത്താവള അധികൃതര്‍ അറിയിച്ചു. 300 ല്‍ അധികം വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടിട്ടുമുണ്ട്. എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും യാത്രക്കാര്‍ക്ക് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.